Sunday, May 2, 2010

ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍


നമ്മള്‍ ഒരുമിച്ച് നടന്നു നീങ്ങിയിരുന്ന നാട്ടുവഴികളില്‍ വീണ്ടുമിതാ മഴയെത്തിയിരിക്കുന്നു. മഴയുടെ താളം നിനക്ക് എപ്പോഴും പ്രിയപ്പെട്ടതായിരുന്നു. നൃത്തം വയ്ക്കുന്ന മഴത്തുള്ളികളെ കാണാന്‍ ഞാന്‍ തനിച്ചാവുകയാണോ? എന്‍റെ ജാലകപ്പടിയില്‍ ഇല്ലെങ്കിലും ദൂരെ എവിടെയോ നീയും മഴയുടെ പാട്ട് കേള്‍ക്കുകയാവാം. എന്‍റെ ആത്മാവിന്‍റെ സംഗീതം നിലയ്ക്കുമ്പോള്‍ നീയെനിക്കായി പാടുമെന്നറിയുന്നു ഞാന്‍. തുറക്കുമ്പോള്‍ ഒരായിരം വര്‍ണങ്ങള്‍ വിടര്‍ത്തുന്ന ഈ ഓര്‍മ്മച്ചെപ്പ് നിനക്കായ്‌ . . .

3 comments:

  1. സഖാവേ, പഴയതെന്തോ ഓര്‍ത്തെടുക്കുന്ന ഭാവന...വായിച്ചപ്പോ മനസ്സില്‍ എവിടെയോ ഒന്ന് കൊണ്ടതുപോലെ. മനോഹരമായ തുടക്കം. നിര്‍ത്താതെ ഇനിയും ഭാവനയുടെ ചിറകിലേറി യാത്രതുടരു. ആശംസകള്‍..

    ReplyDelete
  2. മാമീ ,ദെന്താപ്പൊ സംഭവം!!!

    സംഗതി സ്പാറീട്ട്ണ്ട് ട്ടാ.. ഇനീം പോരട്ടെ.

    ReplyDelete